ദേശവഴിയിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച പണക്കിഴി ആചാരപ്പെരുമയിൽ മണർകാട് സംഘം അയ്യപ്പസ്വാമിക്ക് സമർപ്പിച്ചു. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി, എന്നിവരുടെ കാർമ്മികത്വത്തിൽ ഉച്ചക്ക് നടന്ന കളഭാഭിഷേകത്തിനു ശേഷമായിരുന്നു ചടങ്ങ്. പെരിയ സ്വാമി വട്ടപ്പാറമ്പിൽ ആർ.രവിമനോഹർ സി.എൻ.പ്രകാശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ധനുമാസപ്പുലരിയിൽ ക്ഷേത്രത്തിലെ ശാസ്താ നടയിലാ ണ്സംഘം കേട്ടുനിറച്ചു യാത്ര തുടങ്ങിയത്.